വാക്ക് ഇൻ ഇന്റർവ്യൂ
തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെക്യൂരിറ്റി, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 17 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. സെക്യൂരിറ്റി തസ്തികയിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. 10,000 രൂപയാണ് പ്രതിമാസ വേതനം. സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും വേണം. 20,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666.
പി.എൻ.എക്സ്. 02/2025
- Log in to post comments