Post Category
വാഹന ലേലം
കേരള സംസ്ഥാന സഹകരണ വിജിലന്‍സ് ഓഫീസറുടെ അധീനതയിലുള്ളതും തൃശ്ശൂര്‍ ജില്ലാ സഹകരണ വിജിലന്‍സ് ഡെപ്യൂട്ടി രജിസ്ട്രാറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതും സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ വാഹനം (മഹീന്ദ്ര ഇന്‍വേഡര്‍) നവംബര്‍ 16 ന് രാവിലെ 11 ന് ലേലം ചെയ്യും. വാഹനം വാങ്ങാന്‍ ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലേല ദിവസത്തിന് 5 ദിവസം മുന്‍പായി തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ സഹകരണ വിജിലന്‍സ് തൃശ്ശൂര്‍ മേധാവിയുടെ ഓഫീസില്‍ ലഭിക്കണം. കവറിന് മുകളില്‍ മോട്ടോര്‍ വാഹന ലേലത്തിനുള്ള ദര്‍ഘാസ് എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
date
- Log in to post comments