Skip to main content

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍;  ജനുവരി ഒന്നു മുതല്‍ ഏഴ് വരെ വലിച്ചെറിയല്‍ വിരുദ്ധവാരം

മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി 2025 ജനുവരി ഒന്നു മുതല്‍ ഏഴ് വരെ ജില്ലയില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ശാസ്ത്രീയ മാലിന്യ സജ്ജമാക്കിവരുമ്പോഴും പൊതു ഇടങ്ങളിലും/നിരത്തുകളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇപ്പോഴും തുടരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ പ്രാദേശികമായി ജനങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്. നിലവില്‍ ഏറ്റെടുത്ത് നടത്തുന്ന ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് പുറമെ കണ്ടെത്തുന്ന ഓരോ പ്രദേശത്തിന്റെയും ചുമതല തദ്ദേശ സ്ഥാപന പരിധിയിലുള്ള യുവജന കൂട്ടായ്മകള്‍, റെസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയ, മതസംഘടനകള്‍, സര്‍വീസ്-തൊഴിലാളിസംഘടനകള്‍, എന്‍ ജി ഒ കള്‍, കലാ സാംസ്‌കാരിക സംഘടകള്‍ തുടങ്ങിയവ ഏറ്റെടുത്ത് ക്യാമ്പയിന്‍ വിജയകരമാക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് തല നിര്‍വ്വഹണ സമിതി യോഗങ്ങള്‍ ചേര്‍ന്ന് വലിച്ചെറിയല്‍ മുക്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ക്ക് രൂപം നല്‍കും.

തദ്ദേശ സ്ഥാപനത്തിന്റെ അറിവോ, അനുമതിയോ ഇല്ലാത്ത അനധികൃത ഗ്രൂപ്പുകള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവ വീടുകളില്‍ നിന്നും സ്ഥാപങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് റോഡുകളില്‍ നിക്ഷേപിക്കുന്നത് തടയുക, തദ്ദേശ സ്ഥാപനപരിധിയില്‍ മാലിന്യം വലിച്ചെറിയുന്ന എല്ലാ സ്‌പോട്ടുകളിലും നിലവിലുള്ള മാലിന്യം നീക്കം ചെയുക, ഇങ്ങനെ മാറ്റിയെടുക്കുന്ന പ്രദേശങ്ങളുടെ തുടര്‍ സംരക്ഷണം ജനകീയ സമിതിയുടെ ചുമതലയില്‍ ഉറപ്പാക്കുക, ജനശ്രദ്ധ കൂടുതല്‍ ലഭിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ വലിച്ചെറിയല്‍ മുക്ത ഇടങ്ങളാക്കിമാറ്റുക, തദ്ദേശസ്ഥാപന പരിധിയിലെ എല്ല ാഓഫീസുകളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വലിച്ചെറിയല്‍ മുക്തമാക്കുക, മാലിന്യം വലിച്ചെറിയുന്നത് റിപ്പോര്‍ട്ട് ചെയ്യാനുള്ള വാട്ട്‌സ്ആപ്പ് നമ്പറിന്റെ (9446700800) പ്രചാരണം എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യങ്ങള്‍.

date