സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് പ്രയാണം തുടങ്ങി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പരീക്ഷാ ഭവന്‍ ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി മധുസൂദനന്‍, സ്‌കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍, പി.ടി.എ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍, ജില്ലയില്‍ അടുത്തിടെ മരണമടഞ്ഞ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്. കാസര്‍കോട് ജില്ലയില്‍ നിന്നും സ്വര്‍ണ്ണക്കപ്പ് കരിവെള്ളൂര്‍ എ.വി സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കണ്ണൂര്‍ ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറി.
- Log in to post comments