Skip to main content

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ പത്താതരം വരെ പഠിക്കുന്ന  പട്ടികജാതി വദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനം നടത്തുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടികജാതി ക്ഷേമത്തിനായി കാഞ്ഞങ്ങാട് നഗരസഭയുടെ  എസ് സി പി ഫണ്ട് ഉപയോഗിച്ച്  ഈ സാമ്പത്തിക വര്‍ഷം 1.25 കോടി രൂയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

വികസനകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ കെ ലത അധ്യക്ഷത വഹിച്ചു.  സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി അഹമ്മദലി, കെ അനീശന്‍, കെ വി  സരസ്വതി, കൗണ്‍സിലര്‍മാരായ വന്ദനബല്‍രാജ്, പി രാധാകൃഷ്ണന്‍, പി വി മോഹനന്‍, കെ വി മായാകുമാരി,  പ്രമോട്ടര്‍ ആതിര രാജീവന്‍, പി, ലെജിന്‍, വി.വി  സവിത എന്നിവര്‍ സംസാരിച്ചു. എസ്.സി.ഡി.ഒ പി ബി ബഷീര്‍ സ്വാഗതവും പ്രമോട്ടര്‍ ടി.എസ് ശ്രുതി നന്ദിയും പറഞ്ഞു.

നഗരസഭയില്‍ 12 പേര്‍ക്ക് വീട് നിര്‍മാണ സഹായവും 14 പേര്‍ക്ക് വീട് നവീകരണ ഫണ്ടും അനുവദിച്ചു. എട്ട് പേര്‍ക്ക് വിവാഹ ധനസഹായവും മിശ്ര വിവാഹിതര്‍ക്ക് പ്രത്യേക ആനുകൂല്യവും നല്‍കി. പ്രഫഷണല്‍ കോഴിസുകളില്‍ പഠിക്കുന്നവര്‍ക്ക്  സ്‌കോളര്‍ഷിപ്പിനു പുറമെ ലാപ്ടോപ്പും ലഭ്യമാക്കും. പഠന മുറി, ഗാര്‍ഹിക സൗരോര്‍ജ വിളക്ക് തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി വരുന്നു. നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടംവയല്‍ ഹോസ്റ്റലില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ ഡിജിറ്റല്‍ ക്ലാസ്സ് മുറിയും കമ്പ്യൂട്ടര്‍ ലാബും അടുത്ത മാസം പൂര്‍ത്തിയാകും, ഹോസ്റ്റലിനു പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

date