ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് 2023 -2024 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15-ന് ഉച്ചയ്ക്ക് 2.30 വരെ. വിശദ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഒഫീസില്‍ ലഭിക്കും. ഫോണ്‍: 0484 2459255, 9288194914.
- Log in to post comments