ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലോ ഉള്ള എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലോ ഉള്ള 3 വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും/ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം 2025 ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 0479 2457496.
(പി.ആര്/എ.എല്‍.പി/06)
- Log in to post comments