Post Category
ഫിസിക്സ് അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിലെ പുന്നപ്ര ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എംആര്‍എസ് പുന്നപ്ര) ഹയര്‍സെക്കന്‍ഡറി ഫിസിക്സ് അധ്യാപക താല്‍ക്കാലിക നിയമത്തിന് 56 വയസ്സ് കവിയാത്ത വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 7 ന് വൈകിട്ട് നാലുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902544637.
(പി.ആര്‍/എ.എല്‍.പി/07)
date
- Log in to post comments