Skip to main content

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന് *മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് 3 മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. കൂടാതെ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.  എം എസ് അരുണ്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം പി. മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ജി രാജേശ്വരി, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍  ജി. വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
(പി.ആര്‍/എ.എല്‍.പി/10)

date