കളക്ടറേറ്റില്‍ സമാധാനയോഗം ചേര്‍ന്നു
പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്ത സമാധാനയോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, എ.ഡി.എം പി. അഖില്‍, ഡി.വൈ.എസ്.പിമാരായ എം. സുനില്‍കുമാര്‍, വി.വി മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, സി.പി ബാബു, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹരീഷ് ബി നമ്പ്യാര്‍, ബി. അബ്ദുള്‍ ഗഫൂര്‍, എം.രാജീവന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു. വിധി വരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായുയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍, ആക്ഷേപം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തകര്‍ക്കിടയില്‍ ബോധ്യപ്പെടുത്തുന്നതിനും ഒപ്പം സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും സമാധാനം പുലര്‍ത്തുന്നതിനായി അഭ്യര്‍ഥിക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ഡിസംബര്‍ 26ന് ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച രീതിയില്‍ തന്നെ സഹകരിക്കണം ആവശ്യമാണെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments