Skip to main content

അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതലയോഗം ചേര്‍ന്നു

കാസര്‍കോട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതല യോഗം ചേര്‍ന്നു.  അനധികൃത വയറിംഗ് തടയുന്നതിന് ലൈസന്‍സില്ലാവര്‍ വഴിയാണ് വയറിംഗ് ചെയ്തതെന്ന് കണ്ടെത്തുന്ന പക്ഷം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് തടയുവാനും മേല്‍ പ്രവര്‍ത്തി ക്രമപ്പെടുത്തുന്നതിന് കൂട്ടു നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യും.  ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. മേല്‍ കാര്യങ്ങള്‍ക്കായി കെ.എസ്.ഇ.ബി.എല്‍, ഇലക്്രടിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവയുടെ സോഫ്റ്റ്വെയറുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് കെ.എസ്.ഇ.ബി, വൈദ്യുത ഭവനം, കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീവര്‍ (ഡിസ്ട്രിബ്യൂഷന്‍) കെ.എസ്.ഇ.ബി.എല്‍ കാസര്‍കോട് സര്‍ക്കിള്‍, കണ്‍വീനര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍  ടി.കെ ശ്രീജ  മെമ്പര്‍മാരായ യു.പി വിപിന്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കാസര്‍കോട് എ.വി രവീന്ദ്രന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി സബ് ഡിവിഷന്‍ ഉപ്പള, ബി ക്ലാസ്സ് കോണ്‍ട്രാക്ടര്‍ പ്രതിനിധികളായി ബി. ജയചന്ദ്ര സൂപ്പര്‍ വൈസര്‍ പ്രതിനിധി കെ.കെ അജിത്ത് കുമാര്‍, സി.ക്ലാസ്സ് കോണ്‍ട്രാക്ടര്‍ പ്രതിനിധി ടി.പി ചന്ദ്രന്‍, വയര്‍മാന്‍ പ്രതിനിധി രഘുനാഥ് എന്നിവര്‍ അനധികൃത വയറിംഗ് തടയുന്നതിനെക്കുറിച്ച് സംസാരിച്ചു.
 

date