Skip to main content

സ്‌കൂൾ കലോത്സവം ഹൈടെക്കാക്കി 'കൈറ്റ് '

                തിരുവനന്തപുരത്ത്  നടക്കുന്ന 63-മത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സംവിധാനങ്ങൾ ഒരുക്കി.

കലോത്സവം പോർട്ടൽ

        www.ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുകഅവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുകടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾസ്റ്റേജുകളിലെ വിവിധ ഇനങ്ങൾഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്കാൾഷീറ്റ്സ്‌കോർഷീറ്റ്ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ ലോവർ - ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.

'ഉത്സവംമൊബൈൽ ആപ്

        ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'KITE Ulsavam' എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും 'ഉൽസവംആപ്പിലുണ്ട്. ഉത്സവം മൊബൈൽ ആപ്പ്  ജനുവരി 2-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്യും.

രചനാ മത്സരങ്ങൾ 'സ്‌കൂൾ വിക്കി'യിൽ

        കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥകവിതചിത്രരചനകാർട്ടൂൺപെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.inഅപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2016 കലോത്സവം മുതലുള്ള കലോത്സവ രചനകളും സ്‌കൂൾ വിക്കിയിൽ ലഭ്യമാണ്. മലയാളംഇംഗ്ലീഷ്ഹിന്ദിസംസ്‌കൃതംഅറബിക്ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെകൂടെ സഹായത്താൽ ലഭ്യമാക്കും.

പി.എൻ.എക്സ്. 14/2025

date