Skip to main content

കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

 

 

ഈ സാമ്പത്തിക വര്‍ഷം വനിത ശിശു വികസന വകുപ്പിനു കീഴില്‍ അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 110 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാൻ തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു.  

 

ടെണ്ടര്‍ ഫോമുകള്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ആഫീസില്‍ നിന്നും ലഭിക്കും.

 

മുദ്ര വെച്ച ടെണ്ടറുകള്‍ ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ആഫീസില്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. ഫോണ്‍.9447876176

 

 

date