Post Category
നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്
അഞ്ചുവർഷത്തിൽ കൂടുതൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. പൊളിഞ്ഞുപോയ വാഹനങ്ങൾ, റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ എന്നിവയ്ക്ക് അഡിഷണൽ ടാക്സ്, പലിശ എന്നിവയുൾപ്പെടെ സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നികുതിയിളവ് അനുവദിക്കും. സൗജന്യ നിരക്കിൽ നികുതിയടച്ച് 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകിയാൽ ഭാവിയിൽ ഉണ്ടാകുന്ന നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതാണ്. 2020 മാർച്ച് 31 വരെ നികുതി അടച്ചിട്ടുള്ള വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. മാർച്ച് 31 വരെയാണ് ഒറ്റത്തവണ പദ്ധതിയുടെ കാലാവധി. കോട്ടയം ആർ.ടി. ഓഫീസിലും ജില്ലയിലെ എല്ലാ സബ് ആർ.ടി. ഓഫീസുകളിലും ഈ സൗകര്യം ലഭിക്കും.
date
- Log in to post comments