Skip to main content

ദേശീയ സരസ് മേള: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ജനുവരി 18 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള 2025  ൻ്റെ സ്വാഗത സംഘം ഓഫീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗ്ഗീസ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കെസിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്,താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, ജില്ല പഞ്ചായത്തംഗങ്ങളായ വത്സല മോഹൻ, ഹേമലത മോഹൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജി വിവേക്,
അനിൽ പി ശ്രീരംഗം, എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റൻഡിനു സമീപമുള്ള റിലീഫ് എൽ പി സ്കൂൾ ഗ്രൗണ്ടിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുക.

date