Skip to main content

സാഗര്‍മിത്ര നിയമനം: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം വെട്ടം മത്സ്യഭവന് കീഴിലെ തേവര്‍ കടപ്പുറം മത്സ്യഗ്രാമത്തിലേക്ക് ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നതിനും ഭാവിയില്‍ ഒഴിവു വരുന്ന മത്സ്യഗ്രാമങ്ങളിലേക്ക് നിയമിക്കുന്നതിനുമായി അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയവരാകണം. ആശയവിനിമയപാടവവും  വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുളളവരും 35 വയസ് കവിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ജനുവരി ആറിന് രാവിലെ 10.30 ന് പൊന്നാനി ചന്തപ്പടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494-2666428.

 

date