Skip to main content

ഓൾ ഇന്ത്യാ ഫെൻസിങ് ഫെഡറേഷന്റെ 50ാം വാർഷികാഘോഷം രണ്ടിന്

ഓൾ ഇന്ത്യാ ഫെൻസിങ് ഫെഡറേഷന്റെ അൻപതാം വാർഷികാഘോഷം ജനുവരി രണ്ടിന് രാവിലെ 11ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ-സ്‌പോർട്‌സ് അസോസിയേഷൻ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും. ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ  ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് മേഹ്ത്തക്ക് ചടങ്ങിൽ സ്വീകരണം നൽകും.
 

date