Skip to main content

കോഴ്‌സ് പ്രവേശനം

 

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. പി.ജി.ഡി.സി.എ,  ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിശദവിവരങ്ങളും www.ihrdadmissions.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9562771381, 8547005046, 9495069307.

date