Skip to main content

കരുതലും കൈത്താങ്ങും പറവൂർ  താലൂക്ക് അദാലത്തിൽ 22 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. 

കരുതലും കൈത്താങ്ങും പറവൂർ  താലൂക്ക് അദാലത്തിൽ 22 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. 

12 പിഎച്ച്എച്ച് കാർഡുകളും 10  അന്ത്യോദയ അന്ന യോജന കാർഡുകളുമാണു മന്ത്രിമാരായ പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നു വിതരണം ചെയ്തത്.

ക്യാൻസർ, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള 12 പേർക്കാണു മുൻഗണനാ പി എച്ച് എച്ച് കാർഡുകൾ ലഭിച്ചത്.

നിരാലംബരായ ആശ്രയ വിഭാഗത്തിൽപ്പെട്ടവർ, അതിദരിദ്രർ,  എന്നിവരടക്കമുള്ള 10 പേർക്ക്  അന്ത്യോദയ അന്ന യോജന കാർഡുകളും നൽകി.

സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ പരസഹായം വേണ്ട അവസ്ഥയിലും ആശ്വാസമായി  ലഭിച്ച മുൻഗണന കാർഡ്  മന്ത്രിമാരിൽ നിന്നും നേരിട്ട് കൈപ്പറ്റണം എന്ന ആഗ്രഹവുമായാണു കലാധരൻ വീൽചെയറിൽ  അദാലത്ത് വേദിയിലെത്തിയത്. കഴിഞ്ഞ 5 വർഷമായി ഗുരുതര കിഡ്നി രോഗത്തെ തുടർന്നും , കടുത്ത പ്രമേഹവും മൂലം ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. അവിവാഹിതനും 70 ശതമാനവും ശാരീരിക വൈകല്യവുമുള്ള  ഇദ്ദേഹത്തിൻ്റെ കാര്യങ്ങൾ നോക്കുന്നത് സഹോദരങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. റേഷൻ കാർഡ് തരം മാറ്റിയതോടെ ഇവർക്ക് ഇനി കൂടുതൽ ചികിത്സാനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭിക്കുമെന്നത് ഏറെ ആശ്വാസമാകും . 
അദാലത്തിൽ അപേക്ഷ നൽകിയ ഉടനെ കാർഡ് ലഭിച്ചതിൻ്റെയും തങ്ങളെപോലെ വിഷമം അനുഭവിക്കുന്ന ഇത്രയും പേർക്ക്  കാർഡുകൾ ലഭിച്ചതിലുമുള്ള സന്തോഷവും പങ്കുവെച്ചാണു കലാധരൻ മടങ്ങിയത്.

date