Post Category
വാക് ഇൻ ഇൻ്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബിങ്ങ്/മെയിന്റനൻസ് ജോലികൾ സുഗമമായി നടത്തുന്നതിനായി ആശുപത്രി വികസന സൊസൈറ്റി മുഖേന പ്ലംബർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജനുവരി 10- ന് രാവിലെ 10.30 ന് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. യോഗ്യത ഐടിഐ പ്ലംബർ, സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484- 2386000.
date
- Log in to post comments