Skip to main content

വേലായുധൻ നായർ `ചങ്ക് ' ആണ്, പരീതിന്  പോക്കുവരവ്  രേഖ കിട്ടി...

 

ഞാൻ ഒന്നുമറിഞ്ഞില്ല... ഉറ്റ സുഹൃത്ത് വേലായുധനാണ് എല്ലാത്തിനും ഓടി നടന്നത്...   അദാലത്തിൽ നിന്ന് പോക്കുവരവ് സർട്ടിഫിക്കറ്റ് കൈയിൽ കിട്ടിയ ശേഷം ആശ്വാസത്തോടെ പറഞ്ഞു.
അദാലത്തിനിടയിൽ പള്ളിയിൽ പോയ പരീതിനു വേണ്ടി വേലായുധൻ നായർ ആണ് മന്ത്രി ആർ ബിന്ദുവിൽ നിന്നു രേഖ കൈപ്പറ്റിയത്. 
മൂപ്പത്തം കൈപ്പറമ്പ് വീട്ടിൽ പരീത്  ഭാര്യ  സുബൈദയുടെ പേരിലുള്ള ഭൂമി പോക്കുവരവ് ചെയ്തു കിട്ടാൻ കഴിഞ്ഞ അഞ്ചുവർഷമായി ഓടി നടക്കുകയാണ്. 

കർഷകനായ പരീത്  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സമയത്ത് ലോൺ എടുക്കുന്നതിനായി ബാങ്കിനെ സമീപിച്ച പ്പോഴാണു പോക്കുവരവ് രേഖ വേണമെന്നു മനസിലായത്. സർക്കാർ ഓഫീസിലെ നടപടി ക്രമങ്ങൾ  മനസിലാകാത്തതിനാൽ കൂട്ടുകാരനായ  വേലായുധൻ നായരും സഹായത്തിനായി കൂടെയുണ്ടായിരുന്നു. മുൻ ആധാരങ്ങളുടെ രേഖ സമർപ്പിക്കാൻ ആ നിലയിലും പൈസ ചെലവഴിക്കേണ്ടി വന്നു. ഒരു രീതിയിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകാതെ വന്നപ്പോഴാണ് സുഹൃ ത്തിൻ്റെ നിർദ്ദേശപ്രകരം അദാലത്തിനെത്തിയത്. 
 ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടാണു സുഹൃത്തുക്കൾ മടങ്ങിയത്.

date