Post Category
അഞ്ചുവർഷമായി ശൗചാലയത്തിനായുള്ള സുനിതയുടെ അപേക്ഷയ്ക്ക് അദാലത്തിൽ പരിഹാരം
താമസസ്ഥലത്ത് ശൗചാലയത്തിനായി അഞ്ചുവർഷമായി സുനിത സമർപ്പിച്ചിരുന്ന അപേക്ഷയിന്മേൽ ഉടനടി അനുവാദം നൽകാൻ ചേർത്തലയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി സജി ചെറിയാൻ ഉത്തരവായി. ഭിന്നശേഷിക്കാരനായ മകനോടൊപ്പം താമസിക്കുന്ന വിധവയായ സുനിത ശൗചാലയത്തിനായി അഞ്ചുവർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അദാലത്തിൽ സമർപ്പിച്ച പരാതിയിന്മേൽ നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തി തനതുവർഷം തന്നെ പുതിയ ശൗചാലയം നിർമ്മിക്കുന്നതിനായി 15000 രൂപ നൽകും. അപേക്ഷയിന്മേൽ കാലങ്ങളായിയുള്ള സാങ്കേതിക തടസം നീങ്ങിയതിന്റെ സന്തോഷത്തോടെയാണ് സുനിത ആദലത്തു വേദി വിട്ടത്.
date
- Log in to post comments