Skip to main content

ലജിസ്ലേച്ചർ സ്റ്റാർ സിംഗറിൽ അണിനിരക്കാൻ നിയമസഭാ സാമാജികർ

*നിയമസഭാ പുസ്തകോത്സവത്തിൽ സാംസ്‌കാരിക വിരുന്ന്

നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളിൽ മന്ത്രിമാരും എംഎൽഎമാരും മാറ്റുരയ്ക്കും. ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകൾക്കും ഗാനസന്ധ്യകൾക്കും നൃത്താവിഷ്‌കാരങ്ങൾക്കുമൊപ്പം മന്ത്രിമാരും എം.എൽ.എ മാരും അണിനിരക്കുന്ന ലജിസ്ലേച്ചർ സ്റ്റാർ സിംഗർ ഒരുങ്ങുന്നത്. സമാപന ദിനത്തിലാണ് പരിപാടി.

ഉദ്ഘാടന ദിനത്തിലെ മെഗാ ഷോ 'ഈണ'ത്തിൽ റിമി ടോമിരാജലക്ഷ്മിശ്രീനാഥ്ശ്യാമപ്രസാദ്കൗശിക്വിനിത എന്നിവർ പങ്കെടുക്കും. പ്രശസ്ത സിനിമാതാരങ്ങളായ പ്രിയങ്കയും അങ്കിതയും സരീനാസ് സംഘവും നൃത്താവിഷ്‌കാരങ്ങളുമായി മേളയ്ക്ക് ചാരുതയേകും. രണ്ടാം ദിവസം തേക്കിൻകാട് ബാൻഡും ആട്ടം കലാസമിതിയും ഉൾപ്പെടെയുള്ളവർ പരിപാടി അവതരിപ്പിക്കും.

മൂന്നാം ദിവസത്തെ പ്രണയ ജീവകം മെഗാഷോയിൽ ഡോ.ബിനീത രഞ്ജിത്ഷാ ആന്റ് ഷാൻശ്രീലക്ഷ്മി ശങ്കർദേവ്അസ്മിൻഷിനുസത്യ എന്നിവർ വേദിയിലെത്തും. കൃഷ്ണപ്രഭയുടേയും കോക് ബാൻഡിന്റേയും മ്യൂസിക് ഇന്ത്യ സീസൺ 2 നാലാം ദിവസവും നജിം അർഷാദ്മഹേഷ് കുഞ്ഞുമോൻലിബിൻശിഖചിത്ര അരുൺവേദമിത്രഅസ്ലംമിഥുൻ രമേശ് എന്നിവർ ഭാഗമാകുന്ന ഹാർമോണിയസ് കേരള അഞ്ചാം ദിവസവും അരങ്ങിലെത്തും. 

സ്റ്റീഫൻ ദേവസി ബാൻഡും ജി.വേണുഗോപാൽഅരവിന്ദ് വേണുഗോപാൽപുഷ്പവതിരേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ ആറാം ദിനത്തിൽ സംഗീത സന്ധ്യ അവതരിപ്പിക്കും. ലജിസ്ലേച്ചർ സ്റ്റാർ സിംഗറും വിധു പ്രതാപ്സിതാര കൃഷ്ണകുമാർരമ്യാ നമ്പീശൻമിഥുൻഏഷ്യാനെറ്റ് സ്റ്റാർസിംഗർ സീസൺ ഗായകരായ അരവിന്ദ്നന്ദദിഷശ്രീരാഗ്ബൽറാംഅനുശ്രീബവിൻഗോകുൽ എന്നിവരും സീരിയൽ താരങ്ങളായ ശ്രീകാന്ത്ക്രിസ്സ് വേണുഗോപാൽപത്മയുവനിയാസ് ഖാൻ,ദേവി ചന്ദനസെന്തിൽ എന്നിവരും ഗിരീഷ്ബിപിൻദീപൻസായ് കൃഷ്ണഐശ്വര്യമൃദുലലക്ഷ്മിഅഞ്ജലി ഉൾപ്പെടുന്ന നൃത്ത സംഘവും സമാപന ദിനത്തിൽ ഉത്സവ ലഹരി പകരും.

കൈരളിറിപ്പോർട്ടർ ടി.വിജീവൻ ടി.വിജനം ടി.വിമാധ്യമംമലയാള മനോരമഏഷ്യാനെറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങളാണ് ഏഴുദിവസത്തെ മെഗാഷോകൾ  സംഘടിപ്പിക്കുന്നത്.

പി.എൻ.എക്സ്. 47/2025

date