Skip to main content

വാഹനം ആവശ്യമുണ്ട്

 

 

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം-2008 പ്രകാരമുള്ള ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കൽ നടപടികൾക്ക് ഇടുക്കി റവന്യു ഡിവിഷണൽ ആഫീസിലും തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ആഫീസുകളിലും രണ്ട് വാഹനങ്ങൾ (കാർ, ജീപ്പ്, ബൊലേറോ) ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വാഹനവാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം, എന്നിവ ഉൾപ്പെടെ പ്രതിമാസം 35000/- രൂപയിൽ കൂടരുത്. ടെണ്ടറിനൊപ്പം വാഹനത്തിന്റെ ആർ.സി.ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം സീൽ ചെയ്ത ടെണ്ടർ അപേക്ഷ ജനുവരി 6 ന് വൈകീട്ട് 5 മണിക്ക് മുൻപായി കുയിലിമലയിലെ ഇടുക്കി റവന്യു ഡിവിഷണൽ ഓഫീസിൽ ലഭിക്കണം. കവറിനുമുകളിൽ "കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വാഹന വാടക ടെണ്ടർ" എന്ന് രേഖപ്പെടുത്തണം. ടെൻഡറുകൾ ജനുവരി 8 ന് വൈകീട്ട് 3 മണിക്ക് തുറക്കും., ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെണ്ടർ സ്വീകരിക്കും. ഫോൺ :04862-232231.

 

date