Post Category
ക്വട്ടേഷൻ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ കാളിയാർ അങ്കണവാടി സെ.നം. 23 , ആലക്കോട് ഗ്രാമപഞ്ചായത്തിലെ കച്ചിറപ്പാറ അങ്കണവാടി സെ.നം.110 എന്നിവിടങ്ങളില്‍ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജനുവരി 6 ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷനുകള്്് സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 9447588064.
date
- Log in to post comments