Post Category
പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതി അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ ഘടക പദ്ധതിയായ ബ്രാക്കിഷ്/സലൈൻ മേഖലയിൽ ബയോ ഫ്ളോക് കുളം നിർമ്മാണം, ബയോ ഫ്ളോക് മത്സ്യകൃഷി, മത്സ്യസേവന കേന്ദ്രം ആരംഭിക്കൽ എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബയോ ഫ്ളോക് കുളം നിർമ്മാണത്തിന് 7.20 ലക്ഷം രൂപയും ബയോ ഫ്ളോക് മത്സ്യകൃഷി പദ്ധതി (പട്ടികജാതി വിഭാഗക്കാർക്ക് മാത്രം) നാലര ലക്ഷം രൂപയും സബ്സിഡിയായി ലഭിക്കും. മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്ക് അപേക്ഷകന് ഫിഷറീസ് സയൻസ്, ലൈഫ് ബയോളജി, മൈക്രോബയോളജി, സുവോളജി, ബയോകെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം. 10 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും. അപേക്ഷകൾ തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യ ഭവനുകളിൽ ലഭിക്കും. ജനുവരി 13 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 0497 2731081
date
- Log in to post comments