Skip to main content

നഷ്ടങ്ങളും ദുരന്തങ്ങളും വിഷ്ണുവിനെ വേട്ടയാടി; കരുതലും കൈത്താങ്ങുമായി അദാലത്ത്

നഷ്ടങ്ങളും ദുരന്തങ്ങളും വിഷ്ണുവിനെ വേട്ടയാടി;
കരുതലും കൈത്താങ്ങുമായി അദാലത്ത്

ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണുവിന് ജീവിതം തുടക്കം മുതൽ പോരാട്ടമാണ്. നൂറു ശതമാനം ഭിന്നശേഷിക്കാരനായ മണ്ണാഞ്ചേരി സ്വദേശി വിഷ്ണുവിനെ  കൊലപ്പെടുത്താൻ ശ്രമിച്ച് ഒപ്പം പിതാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. മകന്റെ ഭാവി ജീവിതത്തിൽ മനം നൊന്തായിരുന്നു അച്ഛന്റെ ആത്മഹത്യ.  വധ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട വിഷ്ണുവിന്ന് കരുതലാവുകയാണ് അമ്പലപ്പുഴയിലെ അദാലത്ത്.

ജീവിതത്തിന്റെ ദുരന്തമുഖത്ത് കഷ്ടതകൾ അനുഭവിച്ചിരുന്ന വിഷ്ണു മാതാവിനും സഹോദരിക്കും ഒപ്പമാണ്  അമ്പലപ്പുഴ ആദലത്തു വേദിയിൽ എത്തിയത് . വിവരം അറിഞ്ഞ് മന്ത്രി സജി ചെറിയാൻ വിഷ്ണുവിനടുത്തെത്തി പരാതി പരിശോധിച്ചു.  മണ്ണാഞ്ചേരി പന്ത്രണ്ടാം വാർഡ് സ്വദേശി  വിഷ്ണുവിന് അടുത്ത് എത്തിയ മന്ത്രി സജി ചെറിയാൻ വിഷ്ണുവിന്റെ സഹോദരി ബി കോം ബിരുദധാരിയായ അഞ്ജലിക്ക് പിതാവ് ജോലി ചെയ്തിരുന്ന കേരള സ്പിന്നേഴ്സിൽ ജോലിയും, ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന ഏറ്റവും ഉയർന്ന ചികിത്സ സഹായ പദ്ധതിയായ “പരിരക്ഷയിൽ ” ഉൾപ്പെടുത്തി ഒരുലക്ഷം രൂപ ചികിത്സ സഹായം നൽകാനും, മാതാവ് ലത ദേവിക്ക് സ്വശ്രയ സ്വയം തൊഴിൽ പ്രകാരം ജോലി ചെയ്യാനാവശ്യമായ 35000 രൂപയും സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം  അധികം നൽകാൻ മന്ത്രി ഉത്തരവിട്ടു. ഒരു മാസത്തിനകം രണ്ടും ലഭ്യമാക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
 
ജീവിതത്തിൽ നേരിടുന്ന കഷ്ടതകൾക്ക് മറികടക്കാൻ ഈ സഹായങ്ങൾകൊണ്ട് സാധിക്കും എന്നുള്ള പ്രതീക്ഷയോടെയാണ് വിഷ്ണുവും മാതാവ് ലതദേവിയും സഹോദരി അഞ്ജലിയും വേദി വിട്ടത്.

date