ഒല്ലൂർ വൈലോപ്പിള്ളി എസ്. എം.എം. ജി.വി. എച്ച്. എസ്. എസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഒല്ലൂർ വൈലോപ്പിള്ളി ശ്രീധര മേനോൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം റവന്യു, ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് ( വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ) പ്ലാൻ ഫണ്ടിൽ നിന്നുള്ള 2 കോടി രൂപ കൊണ്ടാണ് രണ്ട് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. കോസ്റ്റ് ഫോർഡാണ് നിർമ്മാണം പൂർത്തികരിച്ചത്.
വൈലോപ്പിള്ളി ഹൈസ്കൂളിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് നിർമ്മാണ അനുമതിയായിട്ടുണ്ടെന്നും3 കോടി 65 ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനയോഗത്തിൽ മേയർ എം. കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ റോസി മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പിൾ കെ.വി. ബിനി, ഒല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി ആർ ജോൺ, വകുപ്പു മേധാവികൾ, പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments