Skip to main content

സംരംഭകർക്ക് ഏകദിന പരിശീലനം

        എം.എസ്.എം.ഇ മേഖലയിലെ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 9ന് കളമശ്ശേരി KIED ക്യാമ്പസിൽ വച്ചാണ് പരിശീലനം. എം.എസ്.എം.ഇ മേഖയിൽ സംരംഭരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 500 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ http://kied.info/training-calender/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/9188922800/9188922785 .

പി.എൻ.എക്സ്. 54/2025

date