സ്പോട്ട് അലോട്ട്മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിൽ എസ്.സി / എസ്.റ്റി വിഭാഗക്കാർക്കും ഭിന്നശേഷി വിഭാഗക്കാർക്കും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ജനുവരി 9 ന് നടക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്.സി / എസ്.റ്റി വിഭാഗത്തിലുള്ള അപേക്ഷകർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കും രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓതറൈസേഷൻ ഫോം മുഖേന പങ്കെടുക്കാവുന്നതാണ്. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364.
പി.എൻ.എക്സ്. 57/2025
- Log in to post comments