Skip to main content

ഐസക്കിന്റെ പ്രശ്നം എല്ലാവരുടേതുമായി,പോക്ക് വരവ് കൃത്യമായി കിട്ടി

 

 സ്വന്തം ഭൂമി പോക്കുവരവ് ചെയ്തു കിട്ടുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്നുള്ള പരാതി പരിഹരിക്കാനാണ് ആരക്കുഴ സ്വദേശിയായ മെതിപ്പാറയിൽ വീട്ടിൽ  ഐസക് അദാലത്ത് വേദിയിലെത്തിയത്. ഭാര്യയുടെയും  ഐസക്കിൻ്റെയും പേരിലുള്ള മൂന്നേക്കർ ഭൂമിയുടെ കുറച്ചു ഭാഗം  വിൽക്കുന്നതിൻ്റെ ഭാഗമായി ഭൂമി പോക്കുവരവ് ചെയ്യാൻ ശ്രമിച്ചപ്പോഴാണു കൈവശഭൂമിയുടെ സർവ്വെ നമ്പർ, വിസ്തീർണ്ണം എന്നിവയിൽ വ്യത്യാസം വന്നതായി ശ്രദ്ധയിൽപെട്ടത്. 
പ്രശ്നം പരിഹരിക്കാൻ ഐസകിൻ്റെ സ്ഥലത്തിനൊപ്പം അയൽവാസികളായ ബെന്നി തോമസ്, രാജു, മോഹനൻ എന്നിവരുടെ ഭൂമി റീ സർവെ നടത്തേണ്ടി വന്നു. സ്വന്തം ഭൂമിക്കൊപ്പം അയൽവാസികളുടെ പ്രശ്നം കൂടി  പരിഹരിക്കാനായതിൻ്റെ സന്തോഷവും ഏറെ നാളുകളായുള്ള പ്രശ്നം അദാലത്തിലൂടെ പരിഹരിക്കാനായതിൻ്റെ നന്ദിയും പ്രകടമാക്കിയാണ്  ഐസക് മടങ്ങിയത്.

date