Skip to main content

പൊതുശ്മശാനം പഞ്ചായത്തിൻ്റെ പേരിലാക്കാൻ നടപടി സ്വീകരിക്കും

 

ആരക്കുഴ പഞ്ചായത്ത് ആറൂർ കോളനിയിലെ പൊതുശ്മശാനം നിലനിൽക്കുന്ന ഭൂമി പഞ്ചായത്തിൻ്റെ പേരിലാക്കുന്നത് സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കാൻ കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി. രാജീവിൻ്റെ നിർദേശം. ആരക്കുഴ 10-ാം വാർഡിലെ ആറൂർ കോളനിയിൽ ശ്മശാനം സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണ്. ഈ ഭൂമി പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിലേക്ക് മാറ്റാൻ കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് ജാൻസി മാത്യു ആണ് പരാതിയുമായെത്തിയത്. 

അരനൂറ്റാണ്ടിലധികമായി പഞ്ചായത്ത് ഉപയോഗിച്ചുവരികയാണ്. പഞ്ചായത്തിൻ്റെ ആസ്തിയിൽ ഉൾപ്പെടാത്തതിനാൽ നവീകരണ പ്രവർത്തന ങ്ങൾ നടത്താൻ കഴിയുന്നില്ല. പരാതി പരിശോധിച്ച മന്ത്രി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. തഹസിൽദാറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 30 നകം തീരുമാനമെടുക്കാനും മന്ത്രി നിർദേശിച്ചു.

date