Skip to main content

അപേക്ഷാ തീയതി നീട്ടി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമ- അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register ലിങ്കിലൂടെ ജനുവരി 31 വരെ സമർപ്പിക്കാം. പ്രോഗ്രാമുകളുടെ പ്രോസ്പെക്ടസ് www.srccc.in ൽ ലഭ്യമാണ്. വിവരങ്ങൾ തിരുവനന്തപുരം നന്ദാവനം എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്. ഫോൺ: 0471-2325101, 8281114464

date