Post Category
നൈപുണ്യ പരിശീലനം
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയായ തൊഴിൽ നൈപുണ്യ പരിശീലനം (വനിതകൾക്ക് മാത്രം) പദ്ധതിയിൽപെടുത്തി പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതൽ 35 വരെ പ്രായമുള്ള വനിതകളിൽനിന്ന് ലോജിസ്റ്റിക്‌സ് പരിശീലനത്തിനും 18 മുതൽ 45 വരെ പ്രായമുള്ളവരിൽ നിന്ന് സർട്ടിഫൈഡ് നഴ്‌സിങ് അസിസ്‌റ്റൻ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. സ്റ്റൈപന്റോടെ പരിശീലന സാധ്യതയുള്ള ഈ കോഴ്‌സ്‌കളിലേക്ക് ജനുവരി 15 ന് മുമ്പ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ ഓൺലൈൻ ആയോ നേരിട്ടോ സമർപ്പിക്കാം. ഫോൺ : 9645604540, 6282621500.
date
- Log in to post comments