Post Category
സ്കോളർഷിപ്പ് അപേക്ഷ
സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർഗനിർദേശങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും.
പി.എൻ.എക്സ്. 63/2025
date
- Log in to post comments