Skip to main content

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വിവരശേഖരണം തുടങ്ങും

        മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും.

        ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരശേഖരണം നടത്തുന്നത്. സംസ്ഥാനത്താകെ ഏകദേശം 1,50,000 പേർ വിവരശേഖരണത്തിന്റെ ഭാഗമാകും.

        ഹരിതകർമ്മസേന, കുടുംബശ്രീ എ ഡി എസ്, സി ഡി എസ്, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഓരോ വാർഡിലും രണ്ട് മുതൽ മൂന്ന് വരെ സംഘങ്ങളായാണ് വിവരശേഖരണം നടത്തുന്നത്. അതത് കേന്ദ്രങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണ പ്രവർത്തനങ്ങൾ നടക്കുക. ഹരിതമിത്രം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാത്ത വീടുകളേയും സ്ഥാപനങ്ങളേയും ചേർക്കുന്ന പരിപാടിയും ഇതോടൊപ്പം നടത്തും.

പി.എൻ.എക്സ്. 69/2025

date