Skip to main content

നിയമസഭാ പുസ്തകോത്സവത്തിൽ കൈകോർക്കാൻ കുടുംബശ്രീയും

പുസ്തക കലവറ പരിചയപ്പെടുന്നതിനും ഭക്ഷ്യ കലവറ ഒരുക്കുന്നതിനുമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി കുടുംബശ്രീ പ്രവർത്തകർ കൈകോർക്കുന്നു. തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ പ്രവർത്തകരാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ പങ്കുചേരുക.

സാധാരണക്കാരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവർഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദർശിക്കാനും അവസരമൊരുങ്ങും. ഭക്ഷ്യ നിർമാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ആരംഭിച്ച അദേബാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവത്തിന്റെ ഭാഗമായ ഫുഡ്കോർട്ട് സജീകരിക്കുന്നത്.

അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ വിഭവമായ വനസുന്ദരിപാലക്കാടുനിന്നുള്ള രാമശേരി ഇഡലിമലബാർ രുചിക്കൂട്ടുകൾട്രാൻസ്ജെൻഡേർസ് ജ്യൂസ് കൗണ്ടർകുട്ടനാടൻ വിഭവങ്ങൾദോശമേളപിടിയും കോഴിയുമടങ്ങുന്ന ഇടുക്കി ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങിയവയാണ് ഏഴ് സ്റ്റാളുകളിലായി കുടുംബശ്രീ ഒരുക്കുന്നത്.

പി.എൻ.എക്സ്. 71/2025

date