ചിറ്റൂര്‍ എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം നാളെ
ചിറ്റൂര്‍ എക്സൈസ് കോംപ്ലക്സിന്റെ നിര്‍മാണോത്ഘാടനം നാളെ (ജനുവരി 6) വൈകിട്ട് നാലിന് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
ചിറ്റൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് കാലപ്പഴക്കമുള്ള പരിമിതമായ സൗകര്യമുള്ള കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പരിപാടിയില്‍ എം.എല്‍.എ. കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, വാര്‍ഡ് കൗണ്‍സിലര്‍ അനിത കുട്ടപ്പന്‍, എ ഡി ജി പി യും എക്സൈസ് കമ്മീഷ്ണറുമായ മഹിപാല്‍ യാദവ്, മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷ്ണറായ എന്‍. അശോക് കുമാര്‍, കെ.എസ്.ഇ.ഒ.എ. ജനറല്‍ സെക്രട്ടറിമാരായ ആര്‍.മോഹന്‍കുമാര്‍, കെ.സന്തോഷ്‌കുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments