മത്സ്യസേവന കേന്ദം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പി.എം.എം.എസ്.വൈ 2021-22 പദ്ധതി പ്രകാരം മത്സ്യസേവന കേന്ദ്രം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/മൈക്രോ ബയോളജി/സുവോളജി/ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ജലം-മണ്ണ് പരിശോധന, മത്സ്യവിത്തുകള്‍, മത്സ്യത്തീറ്റ വിതരണം, വളര്‍ത്തു മത്സ്യങ്ങളിലെ രോഗ കാരണങ്ങള്‍ തിരിച്ചറിയുക, അതിനാവശ്യമായ ചികിത്സ നല്‍കുക, മത്സ്യകൃഷി ചെയ്യുന്നതിനാവശ്യമായ കണ്‍സൾട്ടന്‍സി നല്‍കുക, മത്സ്യവിത്തിന്റെ ഗുണമേന്മ പരിശോധിക്കുക, മത്സകൃഷിയ്ക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണം, കര്‍ഷകര്‍ക്കാവശ്യമായ ട്രെയിനിംഗ് നല്‍കുക എന്നിവയാണ് മത്സ്യ സേവന കേന്ദ്രം പദ്ധതിയിലൂടെ ലഭ്യമാക്കേണ്ട സര്‍വ്വീസുകള്‍. 25 ലക്ഷം രൂപ യൂണിറ്റ് ചെലവു വരുന്ന പദ്ധതിയ്ക്ക് 40% സബ്സിഡി ലഭിക്കും. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, ഫിഷ് ഫാർമേഴ്സ് ഡെവലപ്പ്‌മെന്റ് ഏജന്‍സി, ഉണ്ണ്യാല്‍ ഓഫീസിലോ മത്സ്യഭവനുകളിലോ സമര്‍പ്പിക്ണം. അവസാന തീയ്യതി ജനുവരി 14. ഫോണ്‍ : 8089669891.
- Log in to post comments