ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി ജനുവരി 31 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. പ്രോഗ്രാമുകളുടെ വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in-ല്‍ നിന്ന് ലഭിക്കും. 18 വയസ്സിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നേരിട്ടും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ. തിരുവനന്തപുരം.ഫോണ്‍: 0471-2325101, 8281114464 , keralasrc@gmail.com , Website: www.srccc.in/www.src.kerala.gov.in
- Log in to post comments