Skip to main content
kk

എടക്കാട് ടൗണിൻ്റെ സൗന്ദര്യ വൽക്കരണം മന്ത്രി ഉദ്ഘാടനം ചെയ്തു

ധർമ്മടം മണ്ഡലത്തിലെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എടക്കാട് ടൗണിൽ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണത്തിന്റെ ഉദ്ഘാടനം

രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും സുന്ദരമായി കാത്ത് സൂക്ഷിക്കുന്ന ഉത്തരവാദിത്തം പൊതു സമൂഹം ഏറ്റെടുക്കണ മെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ കോട്ടം, എടക്കാട്, പനയത്താംപറമ്പ്, വെള്ളച്ചാൽ എന്നീ ടൗണുകൾ രണ്ടേ കാൽ കോടി രൂപ ചിലവിൽ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നവീകരിച്ച എടക്കാട് ടൗൺ നവീകരിച്ചത് .

റോഡിന് ഇരുഭാഗത്തും ഓവുചാലും, അര കിലോമീറ്റർ നീളത്തിൽ ടൈൽ പതിച്ച നടപ്പാത നിർമ്മിച്ചും കമ്പിവേലി സ്ഥാപിച്ചും കാൽനടയാത്രയും സുരക്ഷിതമാക്കി. റോഡരികിൽ പാർക്കിംഗ് സൗകര്യവും പൊതു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. അലങ്കാരതൂണുകളും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുഭാഗത്തും ബസ് ഷെൽട്ടറും സ്ഥാപിച്ചു.

കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രേമവല്ലി അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് റോഡ്സ് സബ് ഡിവിഷൻ അസി. എഞ്ചിനിയർ സി നിഷാദ് ശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു

 ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. സമീറ , വി. ശ്യാമള ടീച്ചർ, സംഘാടക സമിതി കൺവീനർ സി.പി മനോജ്, ജോയിൻ്റ് കൺവീനർ ഒ.സത്യൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഗിരീശൻ, സി.ഒ. രാജേഷ് പി. ഹമീദ് മാസ്റ്റർ, ആർ. ഷംജിത്ത്, കെ.കെ. മഗേഷ്, കെ.ശിവദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

date