Post Category
പ്രയുക്തി മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ എസ്.എസ്. എം.പോളിടെക്‌നിക്കില്‍ 'പ്രയുക്തി'എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സുനിത എസ്.വര്‍മ്മ അധ്യക്ഷയായിരുന്നു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കൈനിക്കര വളണ്ടിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 44പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 1520 ഒഴുവുകളിലേക്ക് 510 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 138 പേരെ തിരഞ്ഞെടുത്തു. 356 പേരെ ഷോര്‍ട്‌ലിസ്റ്റ് ചെയ്തു.
date
- Log in to post comments