Post Category
ഭിന്നശേഷി സഹായ ഉപകരണ വിതരണോദ്ഘാടനം നാളെ (ജനുവരി ആറ് )
സാമൂഹ്യനീതി വകുപ്പും, ഭിന്നശേഷി ക്ഷേമ കോർപറേഷനും സംയുക്തമായി നടത്തുന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണോദ്ഘാടനം നാളെ (ജനുവരി ആറ് )ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പെരിന്തൽമണ്ണ തറയിൽ ബസ്റ്റാന്റിൽ നിർവഹിക്കും. നജീബ് കാന്തപുരം എം. എൽ. എ. അധ്യക്ഷനാവും. ജില്ലയിലെ ഭിന്നശേഷിക്കാർക്ക് 'ശ്രവൺ' പദ്ധതി പ്രകാരം ശ്രവണ സഹായികളുടെ വിതരണവും, 'ഹസ്തദാനം' പദ്ധതിപ്രകാരം 20,000 രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും, മറ്റ് സഹായ ഉപകരണങ്ങളുടെ വിതരണവുമാണ് നടത്തുന്നത്. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് എം.വി. ജയഡാളി, പെരിന്തൽമണ്ണ നഗരസഭ മുനിസിപ്പൽ ചെയർമാൻ പി.ഷാജി, മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments