അപകടങ്ങൾ വർധിക്കുന്നു: ലോഹത്തോട്ടികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
ലോഹത്തോട്ടികളുടെ ഉപയോഗം മൂലം വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് നിർദേശങ്ങൾ നൽകി.
1. വൈദ്യുത ലൈനുകൾക്ക് സമീപം ലോഹകുഴലുകളോ തോട്ടികളോ/ഇരുമ്പ് ഏണികൾ അശ്രദ്ധയോടെ ഉപയോഗിക്കരുത്.
2. വൈദ്യുത ലൈനുകൾക്ക് സമീപം നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ഇരുമ്പ് തോട്ടി/ ഏണി പോലുള്ള സാധന സാമഗ്രികൾ ഉപയോഗിച്ച് കായ്കളും ഫലങ്ങളും മറ്റും അടർത്തുവാൻ ശ്രമിക്കരുത്.
3. വൈദ്യുത ലൈനുകൾക്ക് താഴെ മരങ്ങൾ നട്ടുപിടിപ്പിക്കരുത്.
4. വൈദ്യുത ലൈനുകൾക്ക് സമീപത്തുള്ള മരങ്ങൾ കാലാകാലങ്ങളിൽ വെട്ടിമാറ്റുന്ന വൈദ്യുത ബോർഡ് അധികൃതരുടെ നടപടിയുമായി സഹകരിക്കുക.
5. വീടിന്റെ പരിസരത്ത് വളർത്തുന്ന വൃക്ഷങ്ങളുടെ ശാഖകളുടെ സമീപത്തുകൂടി വൈദ്യുത കമ്പികൾ പോകുന്നുണ്ടെങ്കിൽ ശാഖകൾ വെട്ടിമാറ്റുന്നതിനായി ഉപഭോക്താക്കൾ ശ്രമിക്കരുത്. അതിനായി വൈദ്യുത ബോർഡ് അധികൃതരുടെ സഹായം തേടുക.
6. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി അനധികൃത വൈദ്യുത വേലികൾ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്. കമ്പിവേലികളിലൂടെ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാനും പാടില്ല.
- Log in to post comments