Skip to main content

തടവുകാർക്കായി നിയമബോധന ക്ലാസ് നടത്തി

 സാമൂഹികനീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും പാലാ സബ്ജയിലിന്റെയും ആഭിമുഖ്യത്തിൽ തടവുകാർക്ക് നിയമബോധന ക്ലാസ് നടത്തി. പാലാ സബ്ജയിലിൽ നടന്ന ക്ലാസ് ജില്ലാ പ്രൊബേഷൻ ഓഫീസർ എം. സബീന ബീഗം ഉദ്ഘാടനം ചെയ്തു. പാലാ സബ് ജയിൽ സൂപ്രണ്ട് പി.എം. കമാൽ അധ്യക്ഷത വഹിച്ചു. ചീഫ് വെൽഫെയർ ഓഫീസർ അഡ്വ. വി.പി. സുനിൽകുമാർ ക്ലാസെടുത്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അജിത് രവികുമാർ, കോട്ടയം പ്രൊബേഷൻ അസിസ്റ്റന്റ് വിഷ്ണു വിനോദ് എന്നിവർ പ്രസംഗിച്ചു.

date