Post Category
രാമപുരം ഉപതെരഞ്ഞെടുപ്പ്: യോഗം ചേർന്നു
രാമപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അന്തിമപട്ടിക തയാറാക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജ് വിശദികരിച്ചു. കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിക്കും.
യോഗത്തിൽ എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി, അസിസ്റ്റന്റ് സെക്രട്ടറി ജൂലിയറ്റ് ജോസഫ്, സെക്ഷൻ ക്ലാർക്ക് വിജി ഗോപി എന്നിവർ പങ്കെടുത്തു. പ്രസിഡന്റായിരുന്ന ഏഴാം വാർഡ് അംഗം ഷൈനി സന്തോഷിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
date
- Log in to post comments