Post Category
ട്രെയിനി അനലിസ്റ്റ് ഒഴിവ്
ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മൈക്രോ ബയോളജി/ ബി ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/എം.എസ്സി. മൈക്രോ ബയോളജി/ബി.എസ്സി. മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. മാസവേതനം: 17500 രൂപ. ഒരൊഴിവാണുള്ളത്. പ്രായം: 18-40. അപേക്ഷ ജനുവരി 14 വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ നൽകണം. കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11ന് കോട്ടയം റീജണൽ ഡയറി ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യരായവരുടെ പട്ടിക ജനുവരി 15ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563399.
date
- Log in to post comments