Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: അനധികൃത മണലൂറ്റിനെതിരെ പരാതി; കര്‍ശന നടപടി സ്വീകരിച്ച് മന്ത്രി

കോമളപുരം വില്ലേജില്‍ ആര്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കായലോരത്തു സ്വകാര്യവ്യക്തി അനധികൃത മണലൂറ്റ് നടത്താന്‍ പൈപ്പുകളും യന്ത്രങ്ങളും സ്ഥാപിച്ചു എന്ന മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ബിജുമോന്റെ പരാതിയില്‍ കര്‍ശന നടപടി സ്വീകരിച്ചു മന്ത്രി സജി ചെറിയാന്‍. ബൈപാസ് നിര്‍മാണത്തിന്റെ മറവിലാണ് സ്വകാര്യ വ്യക്തി മണലൂറ്റാന്‍ ആവശ്യമായ സാമഗ്രികള്‍ ഇറക്കിയത്. പ്രകൃതിവിഭവങ്ങള്‍ യാതൊരു കാരണവശാലും നശിപ്പിക്കാന്‍ പാടുള്ളതല്ല എന്നും നിലവില്‍ നടന്നു വരുന്ന എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദേശം നല്‍കി.

date