Post Category
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളില്‍ ബയോടോയ്ലെറ്റ് നിര്‍മ്മാണം
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന 2023-24 വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളില്‍ ബയോടോയ്ലെറ്റ് നിര്‍മ്മാണത്തിനുള്ള ഘടക പദ്ധതിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 50,000 രൂപയാണ്. ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം സബ്സിഡി (20,000/- രൂപ) അനുവദിക്കുന്നതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍, മാന്നാര്‍ എന്നീ മത്സ്യഭവന് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251103.
date
- Log in to post comments