കുട്ടനാട് താലൂക്ക് അദാലത്ത് ഇന്ന്(06); മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കുട്ടനാട് താലൂക്കിലേത് ജനുവരി 6 തിങ്കളാഴ്ച്ച രാവിലെ 9.30 ന് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ തോമസ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എ ഡി എം ആശ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, പി അഞ്ജു, സബ് കളക്ടർ സമീർ കിഷൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി കെ വേണു ഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി ജി ജലജ കുമാരി, മിനി മന്മഥൻ നായർ, രേശ്മ ജോൺസൺ, കെ സുരമ്യ, എസ് അജയകുമാർ, എം സി പ്രസാദ്, ബിന്ദു ശ്രീകുമാർ, റ്റി കെ തങ്കച്ചൻ, റ്റി റ്റി സത്യദാസ്, നീനു ജോസഫ്, ഗായത്രി ബി നായർ, ആർ രാജുമോൻ, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ, തഹസിൽദാർ പി ഡി സുധി എന്നിവർ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിക്കും. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദിയില്‍ സൗകര്യമുണ്ടാവും. അദാലത്തിന് എത്തുന്നവർക്കായി റിസപ്ഷന്‍, അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
- Log in to post comments